അഭയയുടെ നീതിതേടിയുള്ള യാത്രയ്ക്ക് 20 വയസ്സ്

single-img
27 March 2012

കേരള മനഃസാക്ഷക്കു മുന്നില്‍ നീതികിട്ടാത്ത നൊമ്പരമായി അഭയ മാറിയിട്ട് ഇന്നേക്ക് 20 വര്‍ഷം. ഈ നീണ്ട കാലയളവില്‍ പണവും സ്വാധീനവും അധികാരത്തിന്റെ ഇടനാഴികളില്‍ കച്ചവടംനടത്തി സ്വന്തമാക്കിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ. അവളുടെ മാതാപിതാക്കളുടെ വേദനകളെ.

1992 മാര്‍ച്ച് 27 ന് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ ശ്വാസംമുട്ടി പിടഞ്ഞത് ലോകരക്ഷകനായ ക്രിസ്തുവിന്റെ ഒരു മണവാട്ടിയുടെ ജീവനായിരുന്നു. അഭയ എന്ന പേര് കേരള ജനതയ്ക്ക് സുപരിചിതമായിക്കഴിഞ്ഞെങ്കിലും നീതിനിഷേധത്തിന്റെ പ്രതീകമായിക്കൂടെ ആ പേര് ഓര്‍മ്മയില്‍ തെളിയുന്നു. 17 ദിവസം ലോക്കല്‍ പോലീസും 9 ദിവസം ക്രൈംബ്രാഞ്ചും ഏറ്റെടുത്ത കേസ് 1993 മാര്‍ച്ച് 29 ന് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. ശേഷം സി.ബി.ഐയുടെ തലപ്പത്ത് പലരും മാറിമാറി വന്നെങ്കിലും 2008 നവംബര്‍ 28ന് രണ്ടു പുരോഹിതരെയും ഒരു കന്യാസ്ത്രീയേയും സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. പക്ഷേ വിചാരണ തുടങ്ങാനായിട്ടില്ലെന്ന കാര്യം ഇന്നും ഒരു സംശയമായി നിലനില്‍ക്കുന്നു.