മദ്ധ്യ ചിലിയില്‍ ഭൂകമ്പം

single-img
26 March 2012

ചിലിയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. വടക്കു പടിഞ്ഞാറന്‍ പട്ടണമായ ടല്‍കയില്‍ നിന്ന് 27 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പമുണ്ടായത്. ഇതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പിന്നീടത് പിന്‍വലിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് വാര്‍ത്താവിനിമ ബന്ധങ്ങള്‍ തകരാറിലായി. വൈദ്യുത ബന്ധവും ജലവിതരണബന്ധവും നിലച്ചു.  സാന്‍ഡിയാഗോയിലും പ്രകമ്പനം അനുഭവപ്പെട്ടു. 2010 ലുണ്ടായ ഭൂകമ്പത്തില്‍ 500 ഓളം പേര്‍ക്ക്  ജീവഹാനി സംഭവിച്ചിരുന്നു.