സിറിയ: അസ്മ അസദിന് യൂറോപ്പിൽ യാത്രാവിലക്ക്

single-img
24 March 2012

ദമാസ്കസ്:സിറിയൻ പ്രസിഡന്റ് ബാസർ അൽ അസദിന്റെ ഭാര്യയ്ക്ക് യൂറോപ്യൻ യൂണിയൻ യാത്രാവിലക്ക് ഏർപ്പെടുത്തി.യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.അസദിന്റെ അമ്മയും സഹോദരിയും അടക്കം 12 പേർക്ക് വിലക്ക് ബാധകമാണ്.അസ്മയുടെ യൂറോപ്പിലുള്ള സ്വത്തുക്കളെല്ലാം മരവിപ്പിക്കുവാൻ യൂറോപ്യന്‍ യൂണിയന്‍ വിദേശ കാര്യ മന്ത്രിമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍, ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന അസ്മക്ക് അവിടം സന്ദര്‍ശിക്കുന്നതിന് തടസ്സമുണ്ടാവില്ല. 36 കാരിയായ അവര്‍ ബ്രിട്ടീഷ് പൗര കൂടിയാണ്.ബാസറിന്‍െറ സമ്പാദ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നേരത്തെ മരവിപ്പിച്ചിരുന്നു.

2011 മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതിനകംതന്നെ എണ്ണായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയയില്‍ ജനാധിപത്യപ്രക്ഷോഭത്തിനിടെ നടന്ന അക്രമങ്ങള്‍ അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഉത്തരവിട്ടിരുന്നു എന്നാൽ  47അംഗ കൗണ്‍സിലില്‍ 41രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി നിലപാടെടുക്കുകയും.റഷ്യ, ക്യൂബ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.