ഇറ്റാലിയന്‍ നാവികരുടെ പ്രവര്‍ത്തി തീവ്രവാദ പ്രവര്‍ത്തനത്തിന് സമാനമെന്ന് ഹൈക്കോടതി

single-img
23 March 2012

കൊല്ലം തീരത്ത് ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം തീവ്രവാദ പ്രവര്‍ത്തനത്തിന് സമാനമാണെന്ന് ഹൈക്കോടതി. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് കപ്പലില്‍ നിന്ന് വെടിയുതിര്‍ത്തത്. ഇത് ഭീകരവാദപ്രവര്‍ത്തനത്തിന് സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം സംഭവത്തെ തുടര്‍ന്ന് കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന എന്റിക്ക ലെക്‌സി കപ്പല്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും രണ്ടഭിപ്രായമാണ് പ്രകടിപ്പിച്ചത്. കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ കപ്പല്‍ വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കപ്പല്‍ വിട്ടുനല്‍കാനാകൂവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.