കഷണ്ടിയുടെ കാരണം കണ്ടെത്തി,മരുന്ന് ഉടനെന്ന് ശാസ്ത്രലോകം

single-img
22 March 2012

അസൂയക്കും കുശുമ്പിനും മരുന്നില്ലെങ്കിലും കഷണ്ടിക്ക് മരുന്നില്ലെന്ന് ഇനി ഉറപ്പിച്ച് പറയാനാകില്ല.കഷണ്ടിക്ക് കാരണമാണെന്ന് പറയുന്ന രാസവസ്തുവിനെ കണ്ടെത്താൻ കഴിഞ്ഞെന്നാണു അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരുടെ വാദം.പി.ജി. ഡി. 2 എന്ന പ്രോട്ടീൻ കാരണമാണു തലമുടി വളരുന്നതിനെ ചെറുക്കുന്നതും കഷണ്ടിക്ക് കാരണമാകുന്നതെന്നുമാണു ഗവേഷകർ പറയുന്നത്.കഷണ്ടിയുള്ള പുരുഷന്മാരിലും ഇല്ലാത്തവരുടെ തലയോട്ടിയിലും നടത്തിയ പരിശോധനയിലാണു ഈ പ്രോട്ടിൻ കണ്ടെത്തിയത്.കഷണ്ടി ഉള്ളവരിൽ  പി.ജി. ഡി. 2 ന്റെ അളവ് ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം മൂന്ന് മടങ്ങ് അധികമായാണു കാണപ്പെറ്റുന്നത്

മുടി വളർച്ചയെ തടസ്സപ്പെടുത്താനും മുടി വളർച്ചയെ സഹായിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെ തടയാനും പി.ജി. ഡി. 2 കഴിയുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പി.ജി. ഡി. 2 സാനിധ്യം കുറച്ച് മുറ്റി കൊഴിച്ചിലും കഷണ്ടിയും ഇല്ലാതാക്കാനുള്ള പ്രതിവിധി ഉടൻ ഉണ്ടാകുമെന്നാണു ഗവേഷകർ പറയുന്നത്.ഇതിനുവേണ്ടിയുള്ള ലോഷനുകളും ക്രീമുകളും നിർമ്മിക്കാനുള്ള വഴികളാണു ഇനി കണ്ടെത്തേണ്ടിയിരിക്കുന്നത്