മുരളിധരന്‍ നേടി; പക്ഷേ റിക്കാര്‍ഡിനൊപ്പമെത്തിയില്ല

single-img
20 March 2012

ലോകത്തിലെ ഏഴു കടലിടുക്കുകളില്‍ ഒന്നായ പാക്ക് കടലിടുക്ക് ഒന്‍പത് മണിക്കൂര്‍ കൊണ്ടണ്ട് നീന്തിക്കടക്കുകയെന്ന മുരളീധരന്റെ ലക്ഷ്യം പൂവണിഞ്ഞില്ല. നേരത്തെ നിശ്ചയിച്ചതിലും അഞ്ചുമണിക്കൂറിലധികം വൈകിയാണ് മുരളീധരന് ലക്ഷ്യത്തിലെത്തിച്ചേരാനായത്. 12.31 മണിക്കൂറില്‍ പാക് കടലിടുക്ക് നീന്തിയതിന്റെ റെക്കോര്‍ഡ് ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ എഡിജിപിയായ രാജീവ് ത്രിവേദിയുടെ പേരിലാണ്. ഈ റെക്കോര്‍ഡ് തല്‍ക്കാലം അദ്ദേഹത്തിന്റെ പേരില്‍തന്നെ തുടരും.

വെളുപ്പിന് ഒരുമണിക്ക് ശ്രീലങ്കയിലെ തൈലമന്നാറില്‍ നിന്നും ഇന്ത്യയിലെ രാമേശ്വരം-ധനുഷ്‌കോടി വരെയുള്ള 31 കിലോമീറ്റര്‍ ദൂരം ഒന്‍പത് മണിക്കൂര്‍കൊണ്ട് നിന്തിയെത്തുകയായിരുന്നു മുരളീധരന്റെ ലക്ഷ്യം. ഇന്ത്യന്‍-ശ്രീലങ്ക നേവിയുടെയും ഇരുസര്‍ക്കാരുകളുടെയും അംഗീകാരത്തോടെയും സാങ്കേതിക സഹായത്തോടെയുമായിരുന്നു മുരളീധരന്റെ നീന്തല്‍.