ഫെബ്രുവരിയിൽ ചൈനയിൽ മൊബൈൽ ഉപഭോക്താക്കൾ 1.2 ശതമാനം വർദ്ധിച്ചു

single-img
20 March 2012

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ മാർക്കറ്റായ ചൈനയിൽ ഫെബ്രുവരിയിൽ മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം 1.23 ശതമാനം വർദ്ധിച്ച് 999.7 മില്യണിൽ എത്തിയതായി റിപ്പോർട്ട്.രാജ്യത്തെ പ്രമുഖരായ 3 മൊബൈൽ സേവനദാതാക്കളുടെ കണക്കുകൾ ആണ് ഇത് സൂചിപ്പിക്കുന്നത്.തങ്ങളുടെ ഉപഭോക്താക്കൾ 661.4 മില്യൺ ആയിട്ട് വർദ്ധിച്ചതായി ആദ്യ സ്ഥാനത്ത് നിൽക്കുന്ന ചൈന മൊബൈൽ ലിമിറ്റഡ് അറിയിച്ചു.അതിൽ 56.59 മില്യൺ 3ജി കണക്ഷനുകളും ഉൾപ്പെടും.രണ്ടാം സ്ഥാനത്തുള്ള ചൈന യുണികോമിന്റെ നേട്ടം 205.97 മില്യണും (45.89 മില്യൺ 3ജി കണക്ഷൻ)മൂന്നാമതുള്ള ചൈന ടെലികോം കോർപ്പറേഷൻ ലിമിറ്റഡിന് 132.33 മില്യൺ (41.15 മില്യൺ 3ജി കണക്ഷൻ) കണക്ഷനും ആണ് ഇപ്പോൾ ഉള്ളത്.