യെദിയൂരപ്പ പിടിമുറുക്കുന്നു; കേന്ദ്ര നേതൃത്വം പ്രതിസന്ധിയില്‍

single-img
19 March 2012

70 എം.എല്‍്.എ മാരുടെ പിന്തുണയോടുകൂടി കര്‍ണാടകയില്‍ മുന്‍മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഉയര്‍ത്തിയ കലാപക്കൊടി ബിജെപിസര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കുന്നതിനായി സദാനന്ദഗൗഡയെ നീക്കി യെദിയൂരപ്പയ്ക്കു മുഖ്യമന്ത്രിസ്ഥാനം തിരികെ നല്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിനായി ഏതാനും ദിവസംകൂടി കാത്തിരിക്കണമെന്നും നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ സദാനന്ദഗൗഡയെ അനുവദിക്കണമെന്നും രാജ്യസഭാ തെരഞ്ഞെടുപ്പുമായി സഹകരിക്കണമെന്നും യെദിയൂരപ്പയോടു കേന്ദ്രനേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, യെദിയൂരപ്പയെ പുറത്താക്കി പാര്‍ട്ടിയുടെ സല്‍പ്പേര് വീണെ്ടടുക്കണമെന്നാണു മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അഡ്വാനിയുടെയും രാജ്‌നാഥ്‌സിംഗിന്റെയും ആവശ്യം. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം തിരികെ ലഭിച്ചില്ലെങ്കില്‍ നാളെ നടക്കുന്ന ബജറ്റവതരണം ബഹിഷ്‌കരിക്കുമെന്ന ഭീഷണിയും യെദിയൂരപ്പവിഭാഗം മുഴക്കിയിട്ടുണ്ട്.