പെന്‍ഷന്‍ പ്രായം:തീരുമാനം പുനഃപരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് കെ.എം. മാണി

single-img
19 March 2012

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച തീരുമാനം പുനഃപരിശോധന ചെയ്ാന്‍ സാധ്യമല്ലെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം നിയമസഭാഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുകൊണ്ട് യുവാക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടാകില്ലെന്നും യുവാക്കളുടെ തൊഴില്‍ സംരക്ഷണ നടപടികള്‍ കൂടി ബജറ്റില്‍ പറഞ്ഞിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.