ദിനേശ്ത്രിവേദി രാജിവച്ചു

single-img
18 March 2012

പാര്‍ട്ടിയോടാലോചിക്കാതെ റയില്‍വേ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കടുത്ത സമ്മര്‍ദത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി രാജിവച്ചു. പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു ത്രിവേദി രാജിവച്ചത്. ത്രിവേദിയെ മാറ്റാന്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ശക്തമാക്കുന്നതിനു മമത, പാര്‍ട്ടിയുടെ നിര്‍ദിഷ്ട മന്ത്രി മുകുള്‍ റോയിക്കൊപ്പം കോല്‍ക്കത്തയില്‍ നിന്നു ഡല്‍ഹിയിലേക്കു തിരിച്ചതിനു പിന്നാലെയായിരുന്നു രാജി. രാജിക്കാര്യം അറിയിച്ചുകൊണ്ടു മന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചതായി ദിനേശ് ത്രിവേദിയോട് അടുത്ത നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും ത്രിവേദി അറിയിച്ചു. എന്നാല്‍, ത്രിവേദിയുടെ രാജിക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.