വിലക്കുറവുള്ള ടാബ്ലറ്റുമായി മൈക്രോമാക്സ്

single-img
17 March 2012

ഗൂഗിൾ ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ ഏറ്റവും പുതിയ വേർഷനായ ഐസ്ക്രീം സാന്വിച്ചിൽ പ്രവർത്തിക്കുന്ന ടാബ്ലറ്റ് കംമ്പ്യൂട്ടറുമായി മൈക്രോമാക്സ്.ലോകത്തെ മുൻ നിര കമ്പനികൾ ഐസ്ക്രീം സാന്വിച്ച് സപ്പോർട്ടോട് കൂടിയ ടാബ്ലറ്റുകളും മൊബൈലുകളും ഇറക്കും മുൻപാണു ഇന്ത്യൻ മൊബൈൽ നിർമ്മാതാവായ മൈക്രോമാക്സ് 7,999 രൂപയ്ക്ക് ആൻഡ്രോയിഡ് 4.0(ഐസ്ക്രീം സാൻവിച്ച്) പുറത്തിറക്കിയിരിക്കുന്നത്.വിലക്കുറവുണ്ടെങ്കിലും സവിശേഷതകളിൽ ഏത് മുൻ നിര ബ്രാൻഡിനേയും കടത്തിവെട്ടുന്ന തരത്തിലാണു മൈക്രോമാക്സ് P-300 ന്റെ വരവ്.

മൈക്രോമാക്സ് ടാബ്ലറ്റിനു 7 ഇഞ്ച് കപാസിറ്റീവ് മൾട്ടി ടച്ച് സ്ക്രീനാണു ഉള്ളത്.512 മെഗാബെറ്റിന്റെ ഡിഡിആർ 3 റാമാണു പി 300 ഉള്ളത്.എ 10 പ്രോസസറാണു മൈക്രോമാക്സ് പി 300ൽ ഉപയോഗിച്ചിരിക്കുന്നത്.കൂടാതെ 4ജിബി ഇന്റേണൽ മെമ്മറിയും പുതിയ ടാബ്ലറ്റിനുണ്ട്.32 ജിബി വരെ മെമ്മറിയുടെ പരിധി ഉയർത്തുകയും ചെയ്യാം..3 മെഗാ പിക്സൽ ക്യാമറയാണു പി 300 ഉള്ളത് വിഡിയോ ചാറ്റിനു ഈ ക്യാമറ തന്നെ ധാരാളമാണു.കൂടാതെ ഒട്ട് മിക്ക ഓഡിയോ വീഡിയോ ഫോർമാറ്റുകളും പി 300 ൽ പ്രവർത്തിക്കും.ലിഥിയം പോളിമർ ബാറ്ററിയാണു പി 300ൽ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നതിൽ ഏറ്റവും വിലക്കുറവും സവിശേഷതകളും നിറഞ്ഞ ടാബ്ലറ്റ് ആയിരിക്കും മൈക്രോമാക്സിന്റെ പി 300