ലേക്‌ഷോര്‍:സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്തു
17 March 2012
ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു തടസം സൃഷ്‌ടിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച് വനിതാ നഴ്‌സുമാര്‍ ഉള്‍പ്പെടെ നൂറ്റമ്പതോളം നഴ്‌സുമാരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അസിസ്‌റ്റന്റ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകിട്ട് 5.15-ഓടെ നഴ്സുമാരെ അറസ്‌റ്റ് ചെയ്‌തത്.രക്ഷിതാക്കളെത്തിയ ശേഷം നഴ്സുമാരെ വിട്ടയക്കാൻ സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.