ഇറാനെ ആക്രമിക്കുമെന്ന് ചൈനയോട് ഇസ്രായേല്‍

single-img
16 March 2012

ആണവപദ്ധതിയുമായി മുന്നോട്ടു പോകുന്ന ഇറാനെ ആക്രമിച്ചേക്കുമെന്ന് ഇറാന്റെ ഉറ്റ സുഹൃത്തായ ചൈനയ്ക്ക് ഇസ്രയേല്‍ സൂചന നല്കി. ഇറാന്റെ നടപടിയില്‍ തങ്ങള്‍ക്കുള്ള ഉത്കണ്ഠ ഇസ്രയേല്‍ ചൈനയെ അറിയിച്ചു. തങ്ങളുടെ ഉത്കണ്ഠകള്‍ ചൈനീസ് പങ്കാളികള്‍ മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍ ലൈബര്‍മാന്‍ പറഞ്ഞു. രാജ്യാന്തര സമൂഹം ഇടപെട്ടു ചര്‍ച്ചയിലൂടെയും ഉപരോധത്തിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇസ്രയേല്‍ മുന്‍ഗണന നല്കുന്നത്. അല്ലാത്തപക്ഷം, സ്വയം സംരക്ഷിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. അതിന് എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുമെന്നു ലൈബര്‍മാന്‍ വ്യക്തമാക്കി.