പ്രതിരോധ ബജറ്റില്‍ 17 ശതമാനം വര്‍ധന

single-img
16 March 2012

രാജ്യത്തെ പ്രതിരോധ ബജറ്റില്‍ 17 ശതമാനം വര്‍ധന. അടുത്ത സാമ്പത്തികവര്‍ഷത്തെ പ്രതിരോധ ബജറ്റ് 1,93,407 കോടി രൂപയുടേതാണ്. നടപ്പു ബജറ്റില്‍ 164,415 കോടി രൂപയായിരുന്നു. പുതിയ ബജറ്റിലെ തുകയില്‍ 79,500 കോടി രൂപ ആധുനിക യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കും. രാജ്യത്തിന്റെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയും എന്തെങ്കിലും സുരക്ഷാ ഭീഷണിയുണ്ടായാല്‍ അതു നേരിടുന്നതിനുമാണു ബജറ്റില്‍ 1.93 ലക്ഷം കോടി രൂപ വകയിരുത്തിയതെന്നു ധനമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു. 126 യുദ്ധവിമാനങ്ങള്‍(എംഎംആര്‍സിഎ), 145 പീരങ്കികള്‍(യുഎല്‍എച്ച്), 197 ഹെലികോപ്റ്ററുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയ്ക്കുള്ള കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കും. അടുത്ത അഞ്ചുമുതല്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുദ്ധോപകരണങ്ങള്‍ വാങ്ങാനായി 10,000 കോടി ഡോളര്‍ ചെലവഴിക്കും.