ബജറ്റ്: സെൻസെക്സ് 101 പോയിന്റ് നേട്ടത്തിൽ

single-img
16 March 2012

ധനകാര്യമന്ത്രി പ്രണബ് മുഖർജി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിന് ചുവട് പിടിച്ച് മുംബൈ ഓഹരി സൂചിക ബിഎസ്ഇ സെൻസെക്സ് 101 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു.ബജറ്റിൽ കോർപ്പറേറ്റ് മാർക്കറ്റിന് ഗുണകരമായ വിദേശ നിക്ഷേപ പ്രഖ്യാപനവും ഓഹരി വിപണിയിൽ 50,000 വരെ നിക്ഷേപിക്കുന്ന പത്ത് ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് 50 % നികുതിയിളവ് നൽകിയതും വിപണിയിൽ മുന്നേറ്റമുണ്ടാകുന്നതിനിടയാക്കി.17,656.81 ലായിരുന്നു സെൻസെക്സ് ഇന്ന് വ്യപാരം ആരംഭിച്ചത്.ദേശീയ ഓഹരി സൂചിക നിഫ്റ്റിയും 0.63% ത്തിന്റെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.വാഹന,ബാങ്കിങ്,എഫ്എംസിജി വിഭാഗത്തിൽ പെട്ട ഓഹരികളാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്.