മാധവന്‍നായരുടെ പാരീസ് സന്ദര്‍ശന ചെലവ് ഇന്ത്യ വഹിക്കില്ല

single-img
15 March 2012

പാരീസില്‍ നടന്ന ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് അസ്‌ട്രോനോട്ടിക്‌സ്(ഐഎഎ) സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ യാത്രാച്ചെലവ് ഡോ. ജി. മാധവന്‍നായര്‍ക്കു നല്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. വിവാദമായ ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിന്റെ പേരില്‍ ഐഎസ്ആര്‍ഒ മുന്‍ മേധാവിയായ മാധവന്‍നായര്‍ക്കും മറ്റു മൂന്നു മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്കും എതിരേ ഏര്‍പ്പെടുത്തിയ നിയമനവിലക്കിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. മുമ്പ് പാരീസ് യാത്രയ്ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നതായും ഇക്കുറി അതു ലഭിക്കാത്തതിനാല്‍ വന്‍ തുക തനിക്കു ചെലവായെന്നും ഫ്രാന്‍സില്‍നിന്നു തിരിച്ചെത്തിയ മാധവന്‍നായര്‍ പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യത്തെ ഐഎഎ ശ്ലാഘിച്ചതായും അദ്ദേഹം പറഞ്ഞു. ഐഎഎയുടെ പ്രസിഡന്റാണ് മാധവന്‍നായര്‍. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം.