ആപ്പിൾ ഐ പാഡ് 3 ന് വൻ വരവേൽ‌പ്പ്

single-img
13 March 2012

സാങ്കേതിക വിദ്യയെ വിറ്റു കാശാക്കാനുള്ള അടവുകൾ കോർപ്പറേറ്റ് കുലപതിയായിരുന്ന സ്റ്റീവ് ജോബ്സിന്റെ കന്വനിയെ ആരും പടിപ്പിക്കേണ്ട ആവശ്യമില്ല.ആപ്പിളിന്റെ ഏറ്റവും പുതിയ ഐ പാഡ് 3 ആണ് ആവശ്യക്കാരുടെ തിരക്കുകാരണം ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. സ്റ്റോറുകളിൽ ഇതുവരെ എത്തിയ പുതിയ മോഡലെല്ലാം വിറ്റു തീർന്നതായാണ് റിപ്പോർട്ട്.പുതിയ മോഡൽ എത്രയും പെട്ടെന്ന് സ്വന്തമാക്കാനുള്ള തിരക്കാണ് ആപ്പിൾ ഐ പാഡ് സ്റ്റോറുകളിൽ അനുഭവപ്പെടുന്നത്.ലോകത്തിനു മുന്നിൽ ഒരാഴ്ച മുൻപ് തന്നെ അവതരിപ്പിക്കപ്പെട്ടെങ്കിലും മാർച്ച് 16 നാണ് ഐ പാഡ് 3 വിപണിയിൽ എത്തുമെന്നാണ് കന്വനി അറിയിച്ചിരിക്കുന്നത്.എന്നാൽ സ്റ്റോറുകളിലെ തിരക്കിൽ നിന്നു രക്ഷപ്പെടാൻ ഓൺലൈൻ വഴി ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് നീളുമെന്നാണ് കന്വനിയുടെ പുതിയ അറിയിപ്പ്.മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാർച്ച് 19 മാത്രമേ പുതിയ മോഡൽ ലഭിക്കുകയുള്ളു.നിലവിലെ 3 ജി സംവിധാനത്തിനെക്കാൾ 10 മടങ്ങ് വേഗതയാണ് 4 ജി എൽടിഇ ടെക്നോളജിയുമായെത്തുന്ന പുതിയ ഐ പാഡ് നൽകുന്നത്.ഉപഭോക്താക്കൾക്കു തങ്ങളുടെ പ്രിയ കന്വനിയുടെ പുതിയ ഉൽ‌പ്പന്നം സ്വന്തമാക്കുന്നതിന് വില 629 ഡോളർ ആണെന്നതൊന്നും ഒരു തടസ്സമല്ലെന്ന് തന്നെയാണ് വിപണിയിലെ തിരക്ക് സൂചിപ്പിക്കുന്നത്.