ഫേസ്ബുക്കിനെതിരെ യാഹൂ

single-img
13 March 2012
ഫേസ്ബുക്കിനെതിരെ ദീര്‍ഘകാലപങ്കാളിയായ  യാഹൂ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നു. ഫേസ്ബുക്ക് കോപ്പി റൈറ്റ് നിയമങ്ങള്‍ ലംഘിക്കുന്നു എന്നാരോപിച്ചാണ് യാഹൂ ഇന്‍കോപ്പറേറ്റ് കാലിഫോര്‍ണിയയിലെ സന്ജോസ് ഫെടരല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തങ്ങള്‍ക്കു മാത്രം പകര്‍പ്പവകാശം ഉള്ള ചില ശൈലികള്‍ ഉപയോഗിച്ച് ഫേസ്ബുക്ക് ലാഭം കൊയ്യുന്നു എന്നാണ് യാഹൂവിന്റെ പരാതി.
വര്‍ഷങ്ങളുടെ ഗവേഷണഫലമായി യാഹൂ കണ്ടെത്തിയ പരീക്ഷണ ശൈലികളില്‍ ഫേസ് ബുക്ക് അനുകരിക്കുന്ന കുറഞ്ഞത്‌ പത്തു ശൈലികള്‍ക്കെങ്കിലും ഫേസ് ബുക്ക് ലൈസന്‍സ് ഫീസ്‌ നല്‍കണമെന്നാണ്  യാഹൂവിന്റെ ആവശ്യം. എന്നാല്‍ എത്രെയും കാലം തങ്ങള്‍ക്കൊപ്പം സഹകരിച്ചു ലാഭമുണ്ടാക്കിയ യാഹൂവിന്റെ നടപടികളില്‍ ഫേസ് ബുക്ക്‌ അധികൃതര്‍ അതൃപ്തി വ്യക്തമാക്കി.