പെരിങ്ങാട് ജുംഅമസ്ജിദില്‍ ജീലാനി അനുസ്മരണവും ദുഃഅ സമ്മേളനവും നടന്നു

single-img
10 March 2012

സുല്‍ത്താന്‍ ഔലിയ മുഹിയ്യദ്ദീന്‍ ശൈഹ്(റ)വിന്റ 841 ാം ജന്മദിനത്തോടനുബന്ധിച്ച് പെരിങ്ങാട് ജുംഅമസ്ജിദ് അങ്കണത്തില്‍ ജീലാനി അനുസ്മരണ പ്രതഭാഷണവും സ്വലാത്ത് മജ്‌ലിദും ദുഃഅ സമ്മേളനവും നടന്നു. പെരിങ്ങാടിന്റെ സാമുദായിക മൈത്രി വിളിച്ചോതിയ ഈ സമ്മേളനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

സ്‌നേഹവും കരുണയും ഈ ലോകത്തില്‍ കിട്ടാക്കനിയായിമാറുമ്പോഴാണ് ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് വിലയുണ്ടാകുന്നതെന്ന് ജീലാനി അനുസ്മരണ പ്രഭാഷണം നടത്തിയ എസ്.വൈ.എസ്. ആലപ്പുഴ ജില്ലാ പ്രസിഡന്റും ഐ.സി.എസ്. കൊല്ലം ജനറല്‍ സെക്രട്ടറിയുമായ പി.കെ. മുഹമ്മദ് ബാദിഷ സഖാഫി പറഞ്ഞു.

സ്വലാത്തിന്റെ പത്താം വര്‍ഷികത്തോടനുബന്ധിച്ച് 10 നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം നല്‍കുവാനുള്ള തീരുമാനവും സമ്മേളനത്തില്‍ പുറപ്പെടുവിച്ചു. എസ്.വൈ.എസ്. തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം സിദ്ദിഖ് സക്കാഫി സമ്മേളനത്തില്‍ പങ്കെടുത്തു.

ദുഃഅ സമ്മേളനത്തിനും സ്വലാത്തിനും പെരിങ്ങാട് അല്‍ ഉസ്താദ് അബു ഇദിരിസു ഷാഫി നേതൃത്വം നല്‍കി. സമ്മേളനത്തിനോടനുബന്ധിച്ച് ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് അന്നദാനവും നടത്തി.