ലാദന്റെ വിധവമാരെ വിട്ടയയ്ക്കണം: താലിബാന്‍

single-img
10 March 2012

ഉസാമ ബിന്‍ ലാദന്റെ വിധവമാരെ ഉടന്‍ മോചിപ്പിക്കാത്തപക്ഷം പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരേ ആക്രമണം അഴിച്ചുവിടുമെന്നു പാക് താലിബാന്‍ മുന്നറിയിപ്പു നല്‍കി. അനധികൃതമായി രാജ്യത്തു പ്രവേശിച്ചെന്ന കുറ്റം ചുമത്തി ബിന്‍ലാദന്റെ മൂന്നു വിധവമാര്‍ക്ക് എതിരേ കേസെടുത്തെന്ന് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ, ബിന്‍ ലാദനെ അദ്ദേഹത്തിന്റെ ഭാര്യമാരിലൊരാള്‍ അമേരിക്കയ്ക്ക് ഒറ്റുക്കൊടുക്കുകയായിരുന്നുവെന്ന് ഇതു സംബന്ധിച്ച് സ്വന്തനിലയില്‍ അന്വേഷണം നടത്തിയ ഒരു മുന്‍ ഐഎസ്‌ഐ ഓഫീസറെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.