പാകിസ്ഥാനില്‍ ബിന്‍ ലാദന്റെ ഭാര്യമാര്‍ക്ക് എതിരേ കേസ്

single-img
9 March 2012

പാക്കിസ്ഥാനില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന കുറ്റം ചുമത്തി ഉസാമ ബിന്‍ലാദന്റെ മൂന്നു ഭാര്യമാര്‍ക്കെതിരെ പാക് അധികൃതര്‍ കേസെടുത്തു. ഇവരെയും മക്കളെയും തടങ്കലിലാക്കിയിരിക്കുകയാണെന്നു പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് അറിയിച്ചു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണു(എഫ്‌ഐഎ) കേസ് ഫയല്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരേ കേസ് എടുത്തിട്ടില്ല. മാതാക്കള്‍ അനുവദിക്കുകയാണെങ്കില്‍ ഇവര്‍ക്ക് രാജ്യം വിടാനാകും. കോടതിയില്‍ ഹാജരാക്കിയ എല്ലാവരെയും ജുഡീഷല്‍ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. മൂന്നുദിവസം മുമ്പ് ഇവരെ ഒരു വീട്ടിലേക്കു മാറ്റി. ആവശ്യമായ സൗകര്യങ്ങളുള്ള ഈ വീട് ജയിലായി പ്രഖ്യാപിച്ചിരിക്കുകയാണ്. എവിടെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്നു വ്യക്തമാക്കാന്‍ റഹ്മാന്‍ മാലിക്ക് തയാറായില്ല.