ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ കഴക്കുട്ടം പോലീസ് സ്‌റ്റേഷന്‍ ഉപരോധം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

single-img
9 March 2012

പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്ന കഴക്കൂട്ടം പോലീസിന്റെ നടപടി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ.ഐയുടേയും എസ്.എഫ്.ഐയുടേയും നേതൃത്വത്തിലുള്ള കഴക്കുട്ടം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സി.പി.എം. പോളിറ്റബ്യൂബേറാ അംഗം മകാടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചെമ്പഴന്തി എസ്.എന്‍ കോളേജിലേയും കഴക്കുട്ടം- പോത്തന്‍കോട് മേഖലകളിലേയും എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സ്ഥലത്തെ എം.എല്‍.എ എം.എ. വാഹിദിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് വേട്ടയാടുകയാണെന്ന് കോടിയേരി ആരോപിച്ചു. സ്ഥലത്തുള്ള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ക്കിരയായി പോലീസ് സ്മറ്റഷനില്‍ പരാതി കൊടുത്തുമടങ്ങുന്ന പ്രവര്‍ത്തകരെ വീടെത്തുന്നതിനു മുമ്പേ പിന്‍തുടര്‍ന്നെത്തി പിടികൂടുന്ന പ്രവര്‍ത്തനമാണ് ഇവിടുത്തെ പോലീസുകാരില്‍ നിന്നുമുണ്ടാകുന്നത്.

പാര്‍ട്ടി നോക്കിയുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഇതുവരെയുള്ള സമീപനമായിരിക്കില്ല ഇനി കമ്മ്യുണിസ്റ്റുകാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത് എന്നദ്ദേഹം ഓര്‍മ്മപ്പെടുത്തി. പോലീസിന്റെ എല്‍.ഡി.എഫുകാരോടുള്ള നയങ്ങള്‍ക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ സുനില്‍കുമാര്‍, സി.പി.എം. വഞ്ചിയൂര്‍ ഏര്യ െസക്രട്ടറി വാമദേവന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബിജു, ജില്ലാ ട്രഷറര്‍ വിനോദ് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എ.എ. റഹീം, ജയപ്രകാശ്, എസ്.പി. ജോര്‍ജ് തുടങ്ങി നിരവധി നേതാക്കള്‍ സംസാരിച്ചു.