ഓര്‍ഗാനിക് ബസാര്‍; ഇത് പ്രകൃതിയുടെ ചന്ത

single-img
8 March 2012
പ്രകൃതിദത്തമായ പച്ചകറികളും ഫലങ്ങളും കൃത്രിമ  മരുന്നുകളുടെ സാന്നിധ്യം അശേഷം ഇല്ലാതെ ജനങ്ങളില്‍ എത്തിക്കുകയാണ് ഓര്‍ഗാനിക് ബസാര്‍ എന്ന വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന പദ്ധതി. സംസ്ഥാനത്ത് 2003 ലാണ്  ഓര്‍ഗാനിക് ബസാര്‍ എന്ന ആശയം പരീക്ഷണ അടിസ്ഥാനത്തില്‍  നടപ്പിലാക്കിയത്‌. തലസ്ഥാനത്ത്‌ സാമുഹിക  സന്ഖടനയായ തണലിന്റെ കീഴില്‍ ജവഹര്‍ നഗറിലാണ് ഓര്‍ഗാനിക് ബസാറിന്റെ പ്രവര്‍ത്തനം.
കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിച്ച പച്ചകറികള്‍ , ധാന്യങ്ങള്‍ , ഫലങ്ങള്,  ‍പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളായ തേന്‍, എണ്ണ, സോപ്പുകള്‍ ,  വിവിധതരം അച്ചാറുകള്‍, ജാമുകള്‍ , ഹെര്‍ബല്‍ കോസ്മടിക്സ്,, പലഹാരങ്ങള്‍ തുടങ്ങിയ എല്ലാ ഉല്‍പ്പനെങ്ങളും എവിടെ ലഭ്യമാണ്. പാലക്കാട് വയനാട് എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും നെല്ലിനങ്ങള്‍ എത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സുലഭമല്ലാത്ത പച്ചകരികളായ കോളി ഫ്ലവര്‍ , കാരറ്റ് , ഉരുളക്കിഴങ്ങ് മുതലായവ അയല്‍  സംസ്ഥാനങ്ങളിലെ ഓര്‍ഗാനിക് ബസാറിന്റെ ശാഖകളില്‍ നിന്നും എത്തിക്കുന്നു.
കാര്‍ഷിക മേഖലയില്‍ താല്പര്യം ഉള്ളവര്‍ക്ക് പരിശീലനവും ഓര്‍ഗാനിക് ബസാര്‍ നല്‍കുന്നുണ്ട്. വിപണിയില്‍ ഇറങ്ങുന്ന നല്ലിനം വിത്തുകളും, രാസ വിമുക്തമായ  കീടനാശിനികളും ഇവിടെ ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ പതിനൊന്നു മണി മുതല്‍ വൈകുന്നേരം 4 . 30 വരെ ആണ് ഇതിന്റെ പ്രവര്‍ത്തന സമയം.