ദേശിയ ചലച്ചിത്ര അവാര്‍ഡ്; ഗിരീഷ് കുലക്കര്‍ണി നടന്‍, വിദ്യാബാലന്‍ നടി

single-img
8 March 2012

അമ്പത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി സംവിധായകന്‍ കെ.പി. സുവീരന്റെ ‘ബ്യാര’ിയാണു മികച്ച ചിത്രം. ലിപിയില്ലാത്ത ബ്യാരി ഭാഷയിലെടുത്ത ആദ്യ സിനിമയാണ് ഇത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന 25 ലക്ഷത്തോളം ആളുകള്‍ മാത്രം സംസാരിക്കുന്ന ഭാഷയാണിത്. ദ്യൂള്‍ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന് ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടനായപ്പോള്‍ ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് മലയാളിയായ വിദ്യാ ബാലന്‍ മികച്ച നടിയായി.

രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച മലയാള ചിത്രം. ബ്യാരിയ്‌ക്കൊപ്പം ദ്യൂളും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറിയും ‘ബ്യാരി’യില്‍ നാദിറയെ അവതരിപ്പിച്ച മല്ലികയും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മലയാളികളായ സുവീരനും മല്ലികയ്ക്കും പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ ലഭിച്ചതൊഴിച്ചാല്‍ മലയാളത്തിന് ഈ വര്‍ഷം പുരസ്‌കാരങ്ങളൊന്നുമില്ല.

മറ്റ് അവാര്‍ഡുകള്‍: സംവിധായകന്‍: ഗുര്‍വിന്ദര്‍ സിംഗ്(അന്‍ഹേ ഘോറെ ഡാ ധാന്‍-പഞ്ചാബി),
സഹനടന്‍: അപ്പുകുട്ടി(അഴഗര്‍സാമിയിന്‍ കുതിരൈ-തമിഴ്),
സഹനടി: ലൈഷാംഗ്തം തോണ്‍തോയിംഗാംബി ദേവി(ഫിജിഗീ മാനി-മണിപ്പൂരി), ഗായിക: രൂപ ഗാംഗുലി,
ഗായകന്‍: ആനന്ദ് ഭാട്ടെ, സംഗീത സംവിധായകന്‍: നീല്‍ദത്ത്(സിന്ദഗി നാ മിലേഗാ ദുബാര-ഹിന്ദി), ഗ ാനരചിതാവ്: അമിതാഭ് ഭട്ടാചാര്യ(അയാം-ഹിന്ദി),
നവാഗത സംവിധായകന്‍: കുമാര രാജ ത്യാഗരാജന്‍(ആരണ്യകാണ്ഡം), തിരക്കഥ: വികാസ് ബേഹി, നിതീഷ് തിവാരി(ചില്ലര്‍ പാര്‍ട്ടി), നൃത്ത സംവിധാനം: ബോസ്‌കോ, സീസര്‍(സിന്ദഗി നാ മിലേഗാ ദുബാര-ഹിന്ദി), എഡിറ്റിംഗ്: കെ.എല്‍. പ്രവീണ്‍(ആരണ്യകാണ്ഡം-തമിഴ്), വസ്ത്രാലങ്കാരം: നീത്ത ലുല്ല(ബാല്‍ ഗന്ധര്‍വ, നിഹാരിക ഖാന്‍(ഡേര്‍ട്ടി പിക്ചര്‍), ബാലതാരം: പാര്‍ഥോ ഗുപ്‌തേ(സ്റ്റാന്‍ലി കാ ദബ്ബാ), കുട്ടികളുടെ ചിത്രം: ചില്ലര്‍ പാര്‍ട്ടി, സ്‌പെഷന്‍ ഇഫക്ട്-റാ വണ്‍, ചലച്ചിത്ര ഗ്രന്ഥം: അനില്‍ ഭട്ടാചാരി രചിച്ച ‘ആര്‍.ഡി.ബര്‍മന്‍-ദ് മാന്‍ ദ് മ്യൂസിക്’, സ്‌പോര്‍ട്‌സ് ഫിലിം: അക്ഷയ് റോയ് സംവിധാനം ചെയ്ത ‘ഫിനിഷ് ലൈന്‍’, ചലച്ചിത്ര നിരൂപകന്‍: അസം എഴുത്തുകാരനായ മനോജ് പി.പൂജാരി, നവാഗത ചിത്രം: സൈലന്റ് പോയന്റ്, കഥേതര ചിത്രം: ആന്‍ഡ് വി പ്ലേ ഓണ്‍.