ഇറാന്‍ സൈനികകേന്ദ്രം പരിശോധിക്കാന്‍ അനുവദിക്കും

single-img
7 March 2012

ആണവ പ്രശ്‌നത്തില്‍ പാശ്ചാത്യരാജ്യങ്ങളുമായി ഇടഞ്ഞുനില്‍ക്കുന്ന ഇറാന്‍ അയയുന്നു. ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന പാര്‍ച്ചിന്‍ സൈനികകേന്ദ്രത്തില്‍ പരിശോധന നടത്താന്‍ യുഎന്‍ ആയുധപരിശോധകര്‍ക്ക് അനുമതി നല്‍കാമെന്ന് ഇറാന്‍ സമ്മതിച്ചു. ഫെബ്രുവരിയില്‍ ഇറാനില്‍ എത്തിയ യുഎന്‍ പരിശോധകരെ പാര്‍ച്ചിനില്‍ കാലുകുത്താന്‍ അനുവദിച്ചിരുന്നില്ല. പാര്‍ച്ചിന്‍ സൈനിക കേന്ദ്രമാണെന്നും അവിടെ എപ്പോഴും സന്ദര്‍ശനം നടത്താന്‍ പുറത്തുനിന്നുള്ളവര്‍ക്ക് അനുമതി നല്‍കാനാവില്ലെന്നും ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ഒരു തവണ പരിശോധനയ്ക്ക് അനുമതി നല്‍കാമെന്ന് വിയന്നയിലെ ഇറാന്റെ പ്രതിനിധി കാര്യാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. സന്ദര്‍ശനത്തിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല.