മുഷാറഫിനെതിരേ പാക്കിസ്ഥാന്‍ ഇന്റര്‍പോളിനെ സമീപിച്ചു

single-img
5 March 2012

ബേനസീര്‍ വധക്കേസില്‍ മുഷാറഫിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് പാരീസ് ആസ്ഥാനമായുള്ള ആഗോള പോലീസ് സംഘടനയായ ഇന്റര്‍പോളിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെന്നു പാക് ആഭ്യന്തരമന്ത്രി റഹ്്മാന്‍ മാലിക് വ്യക്തമാക്കി. റാവല്‍പ്പിണ്ടിയില്‍ ഇലക്്ഷന്‍ റാലിയില്‍ പങ്കെടുക്കുമ്പോള്‍ 2007 ഡിസംബര്‍ 27നാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. ബേനസീറിനു മതിയായ സുരക്ഷ നല്‍കിയില്ലെന്നാണ് മുഷാറഫിന്റെ പേരിലുള്ള പ്രധാന ആരോപണം. മുഷാറഫ് ദുബായിയിലും ബ്രിട്ടനിലുമായി പ്രവാസജീവിതം നയിക്കുകയാണ്. പാക് കോടതി രണ്ടുതവണ അദ്ദേഹത്തിന് അറസ്റ്റ് വാറന്റയച്ചെങ്കിലും മുഷാറഫ് ഹാജരായില്ല. ഫെബ്രുവരി രണ്ടിനാണ് പാക് അധികൃതര്‍ മുഷാറഫിനെതിരേ ഇന്റര്‍പോളിന് ഇ-മെയിലില്‍ പരാതി നല്‍കിയത്. മുഷാറഫിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ സഹിതമാണു പരാതി അയച്ചത്.