ബോധവത്കരണ സെമിനാര്‍ നടത്തി

single-img
27 February 2012

കഴക്കൂട്ടം പോലീസ് സ്‌റ്റേഷന്റേയും കേരള വനിതാ കമ്മീഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ 2012- ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം രാഗം ഓഡിറ്റോറിയത്തില്‍ ബോധവത്കരണ സെമിനാര്‍  സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ബഹു. ജസ്റ്റിസ് ഡി. ശ്രീദേവി ഉദ്ഘാടനം നിര്‍വഹിച്ചു.
സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും അനീതികളും മദ്യപാനം, കുട്ടികളിന്മേലുള്ള ചൂഷണം മുതലായവ തടയുന്നതിന് ഊര്‍ജിതമായ ബോധവല്‍കരണം അനിവാര്യമാണെന്നും മൊബൈല്‍ ഫോണിന്റേയും ഇന്റര്‍നെറ്റിന്റേയും ദുരുപയോഗത്തിലൂടെയുള്ള ചതിക്കുഴികളില്‍പെട്ട് ജീവിതം നഷ്ടപ്പെടുത്തുന്ന പെണ്‍കുട്ടികളുടേയും സത്രീകളുടേയും എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണെന്നും ഫലപ്രതമായ ബോധവത്കരണത്തിലൂടെ മാത്രമെ ഇത് പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഉദ്ഘാടനംചെയ്തുകൊണ്ട് ജസ്റ്റിസ് ഡി. ശ്രീദേവി സംസാരിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. മധുരവല്ലി ‘കൗമാര രോഗങ്ങളും കൗമാരത്തിന്റെ വിഹ്വലതകളും’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തുകയും വനിതാ കമ്മീഷന്റെ ഹ്രസ്വചിത്ര ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും നടന്നു.
തിരുവനന്തപുരം  ജില്ലാ പോലീസ് മേധാവി ശ്രി.എ.ജെ. തോമസ് കുട്ടി ഐ.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനമൈത്രി സുരക്ഷാ സമിതി അംഗം ഡോ.എ.പി.എസ് നായര്‍ സ്വാഗതം പറഞ്ഞു. ജനമൈത്രി സുരക്ഷാ പദ്ധതി നോഡല്‍ ഓഫീസറും തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ ഡി.എസ്.പി യുമായ ശ്രി.കെ.എസ്. ശ്രീകുമാര്‍, ചന്തവിള ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രി.കെ. മോഹനന്‍ നായര്‍,  കഴക്കൂട്ടം ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീമതി. ആര്‍. ശ്രീരേഖ, കഴക്കൂട്ടം
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ.സി.ബിനുകുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.  കഴക്കൂട്ടം  സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ.വി. രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.