നികുതി വെട്ടിച്ച നിക്ഷേപം കണെ്ടത്താന്‍ ബാങ്കുകളോടു സ്വിസ് സര്‍ക്കാര്‍

single-img
24 February 2012

കള്ളപ്പണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം ബാങ്കുകളില്‍ നികുതി വെട്ടിച്ചെത്തുന്ന പണം കണ്ടുപിടിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ബന്ധപ്പെട്ട കക്ഷിയുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടാതെവേണം നടപടി സ്വീകരിക്കേണ്ടത് എന്ന് പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നു നികുതി വെട്ടിച്ചു വരുന്ന പണം തിരിച്ചറിയാനാണ് നിര്‍ദേശം. ഇതനുസരിച്ച് കക്ഷികളില്‍ നിന്നു നികുതി ബാധ്യത സംബന്ധിച്ചു പ്രഖ്യാപനം ബാങ്കുകള്‍ നേടിയിരിക്കണമെന്നു സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ കക്ഷിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുക എന്ന താത്പര്യം മുന്‍നിര്‍ത്തി നിക്ഷേപം സംബന്ധിച്ച വിവരങ്ങളുടെ സ്വമേധയ ഉള്ള കൈമാറ്റം തടഞ്ഞിട്ടുണ്ട്. ബാങ്കിംഗ് രഹസ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ലോകത്തിലെ വന്‍കിട ധനികരും കോടിക്കണക്കിനു തുകയാണ് സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്.