ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം കൂലി ഉറപ്പ് വരുത്തണമെന്ന് ഐ.എൻ.ടി.യു.സി

single-img
24 February 2012

വിവിധ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം നൽകാതെ റിക്രൂട്ടിങ്ങ് ഏജൻസികൾ കണളിപ്പിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സെക്യൂരിറ്റി സർവീസ് എബ്ലോയീസ് അസോസിയേഷൻ ആരോപിച്ചു.റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ വൻ തുക കൈപ്പറ്റുകയും സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം പോലും ലഭിക്കാത്ത സ്ഥിതിയാണു ഇപ്പോഴുള്ളതെന്ന് സെക്യൂരിറ്റി സർവീസ് എബ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കുന്നുകുഴി സുരേഷ് പറഞ്ഞു.ടെക്നോപാർക്കിലെ പല കമ്പനികളും സെക്യൂരിറ്റി ജീവനക്കാഎകൊണ്ട് നിർബന്ധപൂർവ്വം 12 മുതൽ 2 മണിക്കൂർ വരെ ജോലി എടുപ്പിക്കുകയാണു.വാർഷിക അവധിയോ വാരാന്ത്യ അവധിയോ സെക്യൂരിറ്റി ജീവനക്കാർക്ക് നൽകാറില്ലെന്നും കുന്നുകുഴി സുരേഷ് പറഞ്ഞു.മിനിമം കൂലിയും തൊഴിൽ സമയവും ആവശ്യപ്പെട്ട് ടെക്നോപാർക്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്കുള്ള കത്ത് സെക്യൂരിറ്റി സർവീസ് എബ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കുന്നുകുഴി സുരേഷ് കൈമാറി.സെക്യൂരിറ്റി ജീവനക്കാരെ സമരത്തിന്റെ പാതയിലേക്ക് തള്ളിവിടാതെ പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു