ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇ- നിലവറയിലെ പൂജാ സാമഗ്രികളുടെ കണക്കെടുപ്പു തുടങ്ങി

single-img
22 February 2012

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്രീപത്മനാഭസ്വാമിയുടെ നിത്യനിദാന പൂജാ സാമഗ്രികള്‍ സൂക്ഷിക്കുന്ന ഇ നിലവറയുടെ കണക്കെടുപ്പ് ഇന്നലെ ആരംഭിച്ചു. വെള്ളിയില്‍ നിര്‍മിതമായ ഇരുപതോളം പൂജാസാധനങ്ങളാണ് ഇന്നലെ കണക്കെടുപ്പ് നടത്തിയത്.

രാവിലെ എട്ടരയോടെ ശ്രീകോവിലിനു സമീപമുള്ള ഇ നിലവറ പൂജാരിമാര്‍ തുറന്നു. നിലവറയില്‍ നിന്ന് തുണികൊണ്ടുമൂടിയാണ് ചുറ്റമ്പലത്തിനുള്ളില്‍ വ്യാസകോണിനടുത്ത് കണക്കെടുപ്പിനായി മറച്ച സ്ഥലത്തേക്കു പൂജാ സാധനങ്ങള്‍ കൊണ്ടുപോയത്.

പൂജാപാത്രങ്ങളുടെ കാലപ്പഴക്കം, കാരറ്റ്, ഭാരം, ലോഹാംശം എന്നിവ രേഖപ്പെടുത്തി. അതിനുശേഷം അവയുടെ ത്രിമാന ചിത്രമെടുത്തു. പൂജാപാത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ പ്രത്യേകമായി ത്രിമാന ചിത്രമെടുത്തു.

സമര്‍പ്പിച്ചയാളിന്റെ പേര്, വര്‍ഷം തുടങ്ങിയവയാണ് പൂജാ സാധനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പൂജാ സാമഗ്രികളിലെ ലിഖിതങ്ങള്‍ മിക്കതും പഴയ ലിപിയിലാണ്. അതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ സമര്‍പ്പിച്ചവരുടെ പേരുകള്‍ തിരിച്ചറിയാനാകുഎന്ന് ഉദ്യോസ്ഥര്‍ പറഞ്ഞു.