മത്സ്യതൊഴിലാളികള്‍ കണിയാപുരത്ത് പഞ്ചായത്ത് മിനി സിവില്‍സ്‌റ്റേഷന്‍ ഉപരോധിച്ചു

single-img
22 February 2012

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്തധികൃതര്‍ കണിയാപുരം മാര്‍ക്കറ്റ് ഒഴിപ്പിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ഇന്നുരാവിലെ പഞ്ചായത്ത് മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചുകൊണ്ടാണ് മത്സസ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തൊഴില്‍ ചെയ്ത് ജീവിക്കുന്നവരെ പട്ടിണിയിലാക്കുന്ന നയമാണ് പഞ്ചായത്തധികൃതര്‍ കൈക്കൊള്ളുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. കണിയാപുരം മാര്‍ക്കറ്റ് ഒഴിപ്പിച്ചാല്‍ ആയിരത്തോളം കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഇത് പഞ്ചായത്തധികൃതര്‍ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ലെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു.

എന്നാല്‍ സമരം ചെയ്യുന്ന കുറച്ചാളുകള്‍ക്കു വേണ്ടി പ്രത്യേക പാക്കേജൊന്നും പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് പഞ്ചായത്തധികൃതര്‍.