പാല്‍ക്ഷാമത്തിനു പരിഹാരം കാണാന്‍ നായ്ക്കള്‍ക്കു പകരം പശുവിനെ വളര്‍ത്തിയാല്‍മതി: മന്ത്രി

single-img
21 February 2012

മലയാളികള്‍ ലക്ഷങ്ങള്‍ മുടക്കി നായ്ക്കളെ വളര്‍ത്തുന്നതിനു പകരം പശുവിനെ വളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ പാല്‍ ക്ഷാമം പരിഹരിക്കാനാവുമെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍. കേരള ക്ഷീരകര്‍ഷക തൊഴിലാളി കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) വിജെടി ഹാളില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നു മലയാളികള്‍ ലക്ഷങ്ങള്‍ ചെലവിട്ട് നായ്ക്കളെ വളര്‍ത്തുന്നു. ഇതിന്റെ തീറ്റയ്ക്കും മറ്റുമായി വന്‍ തുകയാണ് അവര്‍ ചെലവാക്കുന്നത്. എന്നാല്‍ പണ്ടുകാലംതൊട്ടുള്ള പശുവളര്‍ത്തലില്‍ ഇപ്പോള്‍ അവര്‍ താത്പര്യം കാണിക്കുന്നില്ല. ഇത്തരത്തിലുള്ള മനോഭാവം മാറ്റി 40,000 രൂപ മാത്രം വില വരുന്ന പശുവിനെ വളര്‍ത്തിയാല്‍ അത് അവര്‍ക്ക് ഐശ്വര്യം മാത്രമല്ല കേരളത്തിലെ പാല്‍ ക്ഷാമത്തിനു പരിഹാരവുമാകും. മലയാളിയുടെ ചിന്താഗതി മാറ്റുകയാണ് ഇതിന് ആവശ്യം- അദ്ദേഹം പറഞ്ഞു.