ടൈറ്റാനിയം കേസ്: വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

single-img
17 February 2012

ടൈറ്റാനിയം കേസില്‍ വിജിലന്‍സ് സംഘം കോടതിയില്‍ അന്വേഷണ പുരോഗതി സംബന്ധിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 18 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 99 ഫയലുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചതായും 24 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും ഹര്‍ജിക്കാരനായ മണക്കാട് സ്വദേശി ജയന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാലിന്യ പ്ലാന്റ് വിഷയമായതിനാല്‍ കെമിക്കല്‍ എന്‍ജിനിയര്‍മാരുടെയും വ്യവസായ വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ ആരായുന്നതിന് വേണ്ടിയും രേഖകള്‍ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയും സമയമെടുക്കുമെന്നതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആറു മാസത്തെ സാവകാശം അനുവദിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. വിജിലന്‍സ് ഡിവൈഎസ്പി അജയകുമാറാണ് അന്വേഷണ പുരോഗതി കോടതിയെ ധരിപ്പിച്ചത്. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.