വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ധനസഹായം നല്‍കും

single-img
16 February 2012

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്ക് കപ്പല്‍ കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹായം നേടിയെടുക്കാന്‍ സര്‍ക്കാര്‍ നിയമസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി 10,000 രൂപ വീതം ജില്ലാ കളക്ടര്‍ അനുവദിച്ചിരുന്നു. ഇന്നലെയാണ് എണ്ണയുമായി യുഎഇയിലെ ഫുജൈറയിലേക്കു പോവുകയായിരുന്ന ഇറ്റാലിയന്‍ എണ്ണടാങ്കര്‍ എന്റിക്ക ലെക്‌സിയില്‍ നിന്നുണ്ടായ വെടിവയ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ജലസ്റ്റിന്‍, കന്യാകുമാരി ഇരവിമണ്‍തുറ സ്വദേശി പിങ്കു എന്നിവരാണ് മരിച്ചത്. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതി വെടിവച്ചതാണെന്നാണ് പ്രാഥമിക വിവരം.