യുപിയില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

single-img
15 February 2012

ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന വോട്ടെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ തുടങ്ങി. രാവിലെ ഏഴു മണി മുതലാണു വോട്ടെടുപ്പ്. പത്തു ജില്ലകളിലായി 56 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 77 വനിതകള്‍ അടക്കം 1,018 സ്ഥാനാര്‍ത്ഥികളാണ് മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്നത്.1,77,91,893 വോട്ടര്‍മാരാണ് അവരുടെ സമ്മതിദാനത്തിനാവകാശം വിനിയോഗിക്കുന്നത്.18,374 പോളിങ് ബൂത്തുകളിലായി 52,602 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്നുണ്ട്. ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന മേഖലയില്‍ കഴിഞ്ഞ തവണ ഭൂരിഭാഗം സീറ്റുകളും നേടിയത് ബിഎസ്പിയാണ്. എസ്പി രണ്ടാംസ്ഥാനത്തും. മൂന്നുസീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. മുസ്ലിം വോട്ട് മിക്ക മണ്ഡലങ്ങളിലും നിര്‍ണായകമാണ്. മുസ്ലിം വോട്ടിനായി കോണ്‍ഗ്രസും എസ്പിയും രംഗത്തുണ്ട്.