കണിയാപുരം മാർക്കറ്റ് ഒഴിപ്പിക്കൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നു

single-img
15 February 2012

ദേശിയപാതയിലും പൊതുനിരത്തിലും നടന്നുവരുന്ന അനധികൃതമായ മത്സ്യവിൽ‌പ്പന അവസാനിപ്പിക്കാൻ ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ കണിയാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സമീപത്തായും ദേശിയപാതയോരത്തിനരികിലായും നടന്നുവരുന്ന മാർക്കറ്റ് ഒഴിപ്പിക്കുന്നതിനായുള്ള വിധി നടപ്പിലാക്കി തുടങ്ങി.

 

ദേശിയപാതയോരത്ത് നിന്നും കണിയാപുരം മാർക്കറ്റിലേക്ക് മാറാൻ മത്സ്യവ്യാപാരികളും സമ്മതിച്ചിട്ടുണ്ട്.എന്നാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണവും മതിയായ ലെറ്റുകളുടെ അഭാവവും മാലിന്യകൂമ്പാരവുമായിക്കിടക്കുന്ന മാർക്കറ്റിലേക്ക് ഒഴിപ്പിക്കാൻ നോക്കുന്നത് പ്രതിഷേധാർഹമാണെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.പുതിയ മാർക്കറ്റിലേക്ക് ഒഴിപ്പിക്കും മുൻപ് മാർക്കറ്റും പരിസരവും വ്യാപാരയോഗ്യമാക്കിത്തരണമെന്നും മത്സ്യതൊഴിലാളികൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടൂണ്ട്.മാലിന്യകൂമ്പാരമായ പുതിയ മാർക്കറ്റിലേക്ക് ഒഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളികൾ മാർക്കറ്റിൽ പ്രതിഷേധിക്കും