അരുണ്‍കുമാറിന്റെ നിയമനം: നിയമസഭാ സമിതിയ്ക്കു മുമ്പില്‍ വി.്എസ് ഹാജരായി

single-img
14 February 2012

ഐ.സി.ടി അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ച സഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന നിയമസഭാ സമിതിയ്ക്കു മുമ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയും ഹാജരായി. രാവിലെ 10.30നാണ് വി.എസ് നിയമസഭാ മന്ദിരത്തിലെത്തി വി.ഡി സതീശന്‍ അധ്യക്ഷനായ സമിതിയ്ക്കു മുമ്പില്‍ ഹാജരായത്.

വി.എസ് എത്തി അല്‍പ സമയത്തിനകം എം.എ ബേബിയും എത്തിച്ചേര്‍ന്നു. അരമണിക്കൂറിലധികം വി.എസില്‍ നിന്നും സമിതി തെളിവെടുത്തു. പിന്നീടായിരുന്നു എം.എ ബേബിയില്‍ നിന്ന് തെളിവെടുപ്പ് ആരംഭിച്ചത്. നേരത്തെ അരുണ്‍കുമാറില്‍ നിന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും സമിതി തെളിവെടുത്തിരുന്നു. വി.എസില്‍ നിന്നും എ.എം ബേബിയില്‍ നിന്നുമാണ് തെളിവെടുക്കാനുണ്ടായിരുന്നത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിയമവിരുദ്ധമായി മകന്‍ വി.എ അരുണ്‍കുമാറിനെ ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിച്ചതായി അരോപണം ഉയര്‍ന്നിരുന്നു.

ഇതു സംബന്ധിച്ച് പി.സി വിഷ്ണുനാഥ് ഉള്‍പ്പടെയുള്ളവര്‍ നിയമസഭയില്‍ തെളിവുകള്‍ സഹിതം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ സമതിയെ ഇതേക്കുറിച്ച് അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചത്. നിയമസഭാ സമതിയുടെ തെളിവെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. ഒരു മാസത്തിനകം ഇതു സംബന്ധിച്ച് സമതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.