സല്‍മാന്‍ ഖുര്‍ഷിദ് പ്രധാനമന്ത്രിയോട് നിലപാട് വിശദീകരിച്ചു

single-img
13 February 2012

മുസ്‌ലീം സംവരണപ്രസ്താവനയിലൂടെ വിവാദത്തിലായ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനോട് നിലപാട് വിശദീകരിച്ചു. ലക്‌നോവിലുള്ള ഖുര്‍ഷിദ് പ്രധാനമന്ത്രിയെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് നിലപാട് വിശദീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്നും ഖുര്‍ഷിദ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുസ്‌ലീംകള്‍ക്ക് ഒബിസി വിഭാഗത്തില്‍ ഉപസംവരണം ഏര്‍പ്പെടുത്തുമെന്ന ഖുര്‍ഷിദിന്റെ പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തിരുന്നു. നേരത്തെ സമാനമായ പ്രസ്താവന നടത്തിയതിന് കമ്മീഷന്‍ നല്‍കിയ താക്കീത് വകവെയ്ക്കാതെയായിരുന്നു ഖുര്‍ഷിദിന്റെ പ്രസ്താവന. ഈ സാഹചര്യത്തിലാണ് ഖുര്‍ഷിദ് പ്രധാനമന്ത്രിയെ ബന്ധപ്പെട്ട് നിലപാട് അറിയിച്ചത്.