ലാറ്റക്‌സ് ഉപഭോഗം കുറഞ്ഞതോടെ വിലയും ഇടിയുന്നു

single-img
13 February 2012

രാജ്യത്തു ലാറ്റക്‌സ് ഉപഭോഗം കുറഞ്ഞതിനെത്തുടര്‍ന്നു വിലയും ഇടിയുന്നു. റബര്‍ഷീറ്റിനേക്കാള്‍ ലാറ്റക്‌സിനു 40 രൂപ കുറവാണ് കിലോഗ്രാമിനു ലഭിക്കുന്നത്. കേരളത്തില്‍ 800 ലധികം റബര്‍ ഉത്പാദക സംഘങ്ങളിലൂടെ 85000 ടണ്‍ ലാറ്റക്‌സ് സംഭരിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ലാറ്റക്‌സിന്റെ ഉപഭോഗം 65000 ടണ്ണിലധികമാകുന്നില്ല. ഇക്കാരണത്താലാണ് വിലയില്‍ കുറവുണ്ടാകുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്ലൗസുകളുടെ ഉപഭോഗം കുറഞ്ഞതും, റബര്‍ ഫോം ബെഡുകള്‍ക്കു പകരമായി പോളിയൂറിത്തീന്‍ ബെഡുകള്‍ ഉണ്ടായതും റബര്‍ ചപ്പല്‍ ഉപഭോഗം കുറഞ്ഞതും ലാറ്റക്‌സിന്റെ ആവശ്യകത കുറച്ചിട്ടുണ്ട്. രാജ്യത്തു ബലൂണുകള്‍ നിര്‍മിക്കുന്നതു വിരളമായിരിക്കുകയാണ്. ടയര്‍ ഇതര ഉത്പന്നങ്ങള്‍ 4500 എണ്ണം ഉള്ളതില്‍ 2500ഉം ചൈനയില്‍ ഉത്പാദിപ്പിച്ച് ഇന്ത്യയിലേക്കു കൊണ്ടുവരികയാണ്. റോഡ് ടാര്‍ ചെയ്യുന്നതിനു ലാറ്റക്‌സ് ബിറ്റുമിന്‍ ഉപയോഗിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതു നടപ്പിലാക്കാന്‍ പിഡബ്ല്യുഡി എന്‍ജിനീയര്‍മാര്‍ തയാറല്ല.