2 ജി: എതിസലാത് 300 കോടി എഴുതിത്തള്ളും

single-img
9 February 2012

സ്‌പെക്ട്രം ലൈസന്‍സ് ഇടപാടുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ ചെലവഴിച്ച 400 കോടിയോളം രൂപയുടെ മൂലധനം എഴുതിത്തള്ളിയതായി യുഎഇ ടെലികോം കമ്പനിയായ എതിസലാത് അറിയിച്ചു. ഇന്ത്യന്‍ കമ്പനിയായ എതിസലാത് ഡിബിയിലാണ് ഇത്രയും തുക നിക്ഷേപിച്ചത്. ഈ കമ്പനിയുടെ 45% ഓഹരിയാണ് യുഎഇ കമ്പനിക്കുള്ളത്. ഡിബി റിയാല്‍റ്റിയുമായി ചേര്‍ന്നു രൂപീകരിച്ച സംയുക്ത സംരംഭമാണിത്. നോര്‍വെ കമ്പനിയായ ടെലിനോര്‍ കഴിഞ്ഞ ആഴ്ച 350 കോടിയോളം എഴുതിത്തള്ളിയിരുന്നു. സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വരുത്തിയ തെറ്റായ നടപടികളുടെ ഫലമാണ് സുപ്രീംകോടതി വിധിയെന്നു എതിസലാത് പറയുന്നു.