എം സി ജേക്കബ് എസ്ബിടി ജനറൽ മാനേജർ

single-img
6 February 2012

എം.സി ജേക്കബ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂർ ചീഫ് ജനറൽ മാനേജരായി സ്ഥാനമേറ്റു.1974ലാണു അദ്ദേഹം എസ്ബിടിയിൽ പ്രൊബേഷനറി ഓഫീസറായി ബാങ്കിങ്ങ് ജീവിതം ആരംഭിച്ചത്.എ.സി ജേക്കബ് മധ്യപ്രദേശ്,ഉത്തർപ്രദേശ്,രാജസ്ഥാൻ,ദില്ലി,ഗുജറാത്ത്,ഹരിയാന,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ജനറൽ മാനേജരായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.എസ്ബിടിയിൽ പദവികൾ ഏറ്റെടുക്കും മുൻപ് അമേരിക്കയിലെ ചാർലോട്ട് നോർത്ത് കരോലിനയിൽ എൻസിഎൻബി ഫസ്റ്റ് യൂണിയൻ ബാങ്ക് എന്നിവിടയിലും പ്രവർത്തിച്ചിട്ടുണ്ട്.ജനറൽ മാനേജരായി സ്ഥാനക്കയറ്റം നേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറിൽ സേവനമനുഷ്ടിച്ചു.സ്റ്റേറ്റ് ആങ്ക് ഓഫ് ഹൈദരാബാദിൽ ജനറൽ മാനേജരായി(കാർഷികവിഭാഗം) സേവനം അനുഷ്ടിച്ചുവരവേയാണു സ്ഥാനക്കയറ്റം
റോട്ടറി ഗ്രൂപ്പ് സ്റ്റഡി എക്സ്ചേഞ്ച് അവാർഡ്,റോട്ടറി ഫൌണ്ടേഷൻ വൊക്കേഷനൽ ട്രൈനിങ്ങ് അവാർഡ് എന്നീ രണ്ട് അവാർഡുകൾ നേടിയിട്ടുള്ള ആദ്യ ഇന്ത്യക്കാരനാണു എം.സി ജേക്കബ്.സജീവ റോട്ടേറിയനായ അദ്ദേഹം ഇപ്പോൾ റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം അംഗമാണു.മാനേജ്മെന്റ് സംബന്ധമായി അദ്ദേഹം രചിച്ച് 4000ത്തോളം കോപ്പികൾ വിറ്റഴിഞ്ഞ ‘ലീഡർഷിപ്പ്സ് വിന്നിങ് സോഫ്റ്റ്വേർ-ബാങ്കിങ് ഓൺ മോട്ടിവേഷൻ ആൻഡ് മൊറേൽ’ എന്ന ഗ്രന്ഥം ഇപ്പോൾ രണ്ടാം പതിപ്പിലാണു.