ഇന്ത്യക്കു സഹായം നല്‍കുന്നതില്‍ ബ്രിട്ടനില്‍ എതിര്‍പ്പു കൂടുന്നു

single-img
5 February 2012

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടന്‍ സാമ്പത്തികമായി പുരോഗതിയിലേക്കു കുതിക്കുന്ന ഇന്ത്യക്ക് സഹായം നല്‍കുന്നതില്‍ എതിര്‍പ്പു കൂടുന്നു. ബ്രിട്ടനെ തഴഞ്ഞ് ഫ്രാന്‍സിന്റെ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം എതിര്‍പ്പിന് ആക്കം കൂട്ടി. സണ്‍ഡേ ടൈംസും സണ്‍ഡേ ടെലഗ്രാഫുമാണ് ഇതു സംബന്ധിച്ച വിവാദത്തിന് എരിതീ പകര്‍ന്നു മുമ്പന്തിയിലുള്ളത്.

ബ്രിട്ടന്റെ സഹായം ഇന്ത്യക്ക് ആവശ്യമില്ലെന്നും അവര്‍ തരുന്ന സഹായം നിസാരമാണെന്നും അടുത്തയിടെ ധനമന്ത്രി പ്രണാബ് മുഖര്‍ജി രാജ്യസഭയില്‍ പറഞ്ഞ കാര്യം ഈ പത്രങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. 2011 മുതല്‍ ബ്രിട്ടീഷ് സഹായം വേണെ്ടന്നു വയ്ക്കണമെന്ന് അന്നത്തെ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞകാര്യവും ബ്രിട്ടീഷ് പത്രങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രതിവര്‍ഷം 28കോടി പൗണ്ടാണ് ബ്രിട്ടന്‍ ഇന്ത്യക്ക് സഹായമിനത്തില്‍ നല്‍കുന്നത്. ഇന്ത്യക്ക് സഹായം നല്‍കുന്നതിനെ ബ്രിട്ടീഷ് അന്തര്‍ദേശീയ വികസന സെക്രട്ടറി ആന്‍ഡ്രൂ മിച്ചല്‍ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തില്‍ ന്യായീകരിച്ചു.