നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

single-img
3 February 2012

നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെയും നഴ്‌സുമാരുടെയും വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുവെന്ന് കോടതി വ്യക്തമാക്കി.

പൈലറ്റുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതു പോലെ നഴ്‌സുമാരുടെ സമരവും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. സര്‍ക്കാര്‍ ആശുപത്രികളിലേതുപോലെ സ്വകാര്യ ആശുപത്രിയിലും നഴ്‌സിംഗ് മേഖല അവശ്യ സേവന നിയമത്തിന്റെ (എസ്മ) കീഴില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ അഭിപ്രായമറിയിക്കണമെന്നാണ് നിര്‍ദേശം.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.