കൊച്ചി മെട്രോ: പദ്ധതിരേഖ രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും

single-img
3 February 2012

കൊച്ചി മെട്രോയുടെ പദ്ധതി രേഖ രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ മൂന്ന് കോച്ചുകള്‍ വീതമുള്ള തീവണ്ടികളായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ഭാവിയിലെ പ്രയോജനം കൂടി പരിഗണിച്ച് കോച്ചുകളുടെ എണ്ണം 6 ആക്കാനും പാതയുടെ വീതി കൂട്ടാനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പുതുക്കിയ പദ്ധതി രേഖ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയാറാക്കി കൊണ്ടിരിക്കുകയാണ്. ഇത് ലഭിച്ചാലുടന്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ പദ്ധതിച്ചെലവും ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.