മെഡെക്‌സിനു തമ്മില്‍തല്ലോടെ തിരശ്ശീല വീണു

single-img
2 February 2012

മുപ്പതു വര്‍ഷത്തിനുശേഷം മെഡിക്കല്‍ കോളേജില്‍ നടന്ന വൈദ്യശാസ്ത്രപ്രദര്‍ശനമായ മെഡെക്‌സുമായി ബന്ധപ്പെട്ട് യുവഡോക്ടര്‍മാര്‍ തമ്മില്‍ രാഷ്ട്രീയം തിരിഞ്ഞു ഏറ്റുമുട്ടിയതോടെ മെഡെക്‌സിനു നാണംകെട്ട തിരശ്ശീല വീണു.

പ്രദര്‍ശനത്തിന്റെ രണ്ടാം നാള്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതാണ് സംഘര്‍ഷത്തിന്റെ ആരംഭം. അന്നു അദ്ധ്യാപകര്‍ ചേര്‍ന്ന് ഒരു തീര്‍പ്പുണ്ടാക്കിയെങ്കിലും പ്രശ്‌നം കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു. വൈദ്യശാസ്ത്ര പ്രദര്‍ശനം തകര്‍ക്കാന്‍ കെ.എസ്.യുക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എസ്.എഫ്.ഐ കഴിഞ്ഞ ദിവസം പഠിപ്പുമുടക്കി പ്രകടനം നടത്തിയിരുന്നു. എന്നാല്‍ കെ.എസ്.യുക്കാര്‍ ക്ലാസ് വിടുവാന്‍ കൂട്ടാക്കിയില്ല. അതിനെതുടര്‍ന്നായിരുന്നു സംഘട്ടനം നടന്നത്.

രാവിലെ 9.45 ന് മെഡിക്കല്‍കോളേജ് കാഷ്വാലിറ്റിക് സമീപമുണ്ടായ സംഘട്ടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്പരിക്കേറ്റു. കോളേജും ഹോസ്റ്റലും അനശ്ചിതകാലത്തേക്കു പൂട്ടി. ഇതിനോടനുബന്ധിച്ച് 16 വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു.