മെർക്കുറിയുടെ ആൻഡ്രോയിഡ് ടാബ്ലറ്റ്

single-img
1 February 2012

മെർക്കുറി 3ജി ആൻഡ്രോയിഡ് ടാബ് പുറത്തിറക്കി.പുതിയ ടാബിൽ ഇന്റർനെറ്റിനായി സിം സ്ലോട്ട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.മെർക്കുറിയുടെ എം ടാബ് നിയോക്ക് 7: കപ്പാസിറ്റീവ് മൾട്ടി ടച്ച് സ്ക്രീനാണു.കൂടാതെ 1 GHz Cortex A9 ഡ്യുവൽ കോർ പ്രോസസറും നിയോക്കുണ്ട്..ആൻഡ്രോയിഡ് 2.2 ആണു നിയോ ഓപ്പറേറ്റിങ്ങ് സിസ്റ്റം.4 ജിബി ഇൻബിൽറ്റ് മെമ്മറിയും മെർക്കുറിയുടെ ടാബിന്റെ സവിശേഷതയാണു.32 ജിബി വരെ മെമ്മറി പരിധി നിയോയിൽ ഉയർത്തുകയും ആവാം.ഈ പുതിയ ടാബിനു 250ഗ്രാം മാത്രമാണു തൂക്കം.

വൈ ഫെ കണക്റ്റിവിറ്റി 3ജി സപ്പോർട്ട് തുടങ്ങിയവയും ഈ ടാബിനെ സവിശേഷതയാണു.മെർക്കുറി ടാബിൽ 2 മെഗാപിക്സൽ ക്യാമറ പിൻ വശത്തും വി ജി എ ക്യാമറ മുൻ വശത്തും ഉണ്ട്.കൂടാതെ ഫ്ലാഷും പുതിയ ടാബിൽ സപ്പോർട്ട് ചെയ്യും 4000 mAh ബാറ്ററിയാണു ഈ ടാബിനു

ഒരു വർഷ വാർന്റിയോട് കൂടി Rs 16,000 ആണു മെർക്കുറി എം ടാബ് നിയോയുടെ വില