റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ ഉടന്‍ കുറയ്ക്കില്ല

single-img
29 January 2012

കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശനിരക്കുകള്‍ ഉടനടി കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ ഏപ്രിലോടെ മാത്രമേ നിരക്കുകളില്‍ ഇളവുണ്ടാകൂവെന്നും എന്നാല്‍ കരുതല്‍ധന അനുപാതത്തില്‍ (സിആര്‍ആര്‍) ഒരുപക്ഷേ ഇളവ് വരുത്തിയേക്കുമെന്നാണ് ആഗോള ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയ്‌സ് പുറത്തുവിട്ട വിശകലനം വ്യക്തമാക്കുന്നത്.

മാര്‍ച്ച് 15 നുള്ള നാലാംപാദ വിശകലനത്തില്‍ ആര്‍ബിഐ പലിശ ഇളവുകള്‍ പഖ്യാപിക്കില്ലെന്നും ഏപ്രില്‍ 7 നുള്ള വാര്‍ഷിക നയവിശകലനത്തില്‍ മാത്രമേ നിരക്കിളവുകള്‍ ഉണ്ടാകൂവെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. നാണ്യപ്പെരുപ്പത്തില്‍ കാര്യമായ വ്യതിയാനമുണ്ടാകാത്ത സാഹചര്യത്തില്‍ നിരക്കുകള്‍ അതേപടി തുടരുവാനാണ് സാധ്യത.