സ്വർണ്ണത്തിനു പകരം എണ്ണ വാർത്ത ഇന്ത്യ നിഷേധിച്ചു

single-img
27 January 2012

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് പ്രതിഫലമായി സ്വര്‍ണം നല്‍കാന്‍ തീരുമാനിച്ചുവെന്ന ഇസ്രയേലി വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ.കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം ഇറാന്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നത്. ചൈനയും ഇന്ത്യയുടെ പാത പിന്‍തുടരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇറാന്റെ ഒരു ദിവസത്തെ എണ്ണവ്യാപാരത്തിന്റെ നാല്‍പതു ശതമാനവും കൊണ്ടുപോകുന്നത് ഇന്ത്യയും ചൈനയുമാണ്.