മാറുന്ന ഫാഷന്‍..മാറുന്ന യുവത്വം

single-img
21 January 2012
ഇഷ്ട്ടങ്ങള്‍ മാറിമറയുന്ന ക്യാമ്പസില്‍ നാളത്തെ ഫാഷന്‍ എന്താകുമെന്നു ചോദിച്ചാല്‍ പെട്ടെന്നൊരു മറുപടി കിട്ടാന്‍ പ്രയാസമാണ്. കൊച്ചു ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് തൃപ്തി പെട്ടിരുന്നവര്‍ എന്ന് വസ്ത്ര വൈവിധ്യങ്ങളിലെ പുതുമകള്‍ക്ക് പിന്നാലെ പായുന്നു.
വര്‍ണ ശോഭയില്‍ മസാക്കലി
മസാക്കലി ചുരിദാരുകളോടാണ്  പെണ്കൊടികള്‍ക്ക് ഇപ്പോഴും ചായ്‌വ്. ഫുള്‍ നെറ്റ് സ്ലീവിലായിരുന്നു  മസാക്കലിയുടെ  രംഗ പ്രവേശമെങ്കിലും ത്രീ ഫോര്ത്തിലും സ്ലീവ് ലെസ്സിലും ഡബിള്‍ ലെയറിലുമൊക്കെ ഇപ്പോള്‍ മസാക്കലി ഹിറ്റ്‌ ആണ്. സോഫ്റ്റ്‌ നെറ്റ് , സൂപ്പര്‍ നെറ്റ് മോഡെലുകളില്‍  ലഭ്യമായ മസാക്കലി കടുത്ത അല്ലെങ്കില്‍ ഇളം നിറങ്ങളുടെ കോണ്‍ട്രാസ്റ്റ് കോമ്പിനേഷനിലാണ് കിട്ടുന്നത്. ടോപിലെ സ്റ്റോണ്‍ വര്‍ക്സും എംബ്രോയിഡറിയും ഇതിനു ഒരു റിച് ലുക്ക്‌ നല്‍കുന്നു. നെറ്റിന്റെ ക്വാളിറ്റി അനുസരിച്ച്  1000  രൂപ മുതല്‍ മസാക്കലി വിപണിയില്‍ സുലഭമാണ്.
മിക്സ്‌ ആന്‍ഡ്‌ മാച്ച്
ഡിസൈനുകള്‍ കൂടുതല്‍ കസ്റ്റമൈസ്ട് ആകുന്ന കാഴ്ചയാണ് വിപണി റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. മിക്സ്‌ ആന്‍ഡ്‌ മാച്ച് പ്രായഭേദമന്യേ വസ്ത്ര ലോകത്ത് ഒരു തരംഗമായിട്ടുണ്ട്. അഭിരുചിക്കനുസരിച്ച് എങ്ങനെ വെണമെങ്കിലും പുതിയ ഒരു കോമ്പിനേഷന്‍ മിക്സ്‌ ആന്‍ഡ്‌ മാച്ച് ലൂടെ നമുക്ക് സ്വന്തമാക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ആരെയും ആകര്‍ഷിക്കുന്ന ഒരു പ്രത്യേകത. ബോത്തവും ടോപ്പും ദുപട്ടയും അടങ്ങിയ മിക്സ്‌ ആന്‍ഡ്‌ മാച്ച്ല് നിന്നും ദുപട്ട ഏതാണ്ട് ഔട്ട്‌ ഓഫ് ഫാഷന്‍ ആയിരിക്കുന്നു എന്നതാണ് ഈ വിഭാഗത്തില്‍ നിന്നുമുള്ള ഏറ്റവും പുതിയ വാര്‍ത്ത‍. ലെഗിങ്ങ്സ് ആണ് ബോത്തത്തിലെ പുതിയ അതിഥി. സ്ലിറ്റ് ഇല്ലാത്ത ഫ്രോക്ക്‌ കട്ട്‌ ടോപുകളാണ് വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ്‌ എന്ന് കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. 250 രൂപ മുതല്‍ ഫ്രോക്ക്‌ കട്ട്‌ ടോപ്പുകള്‍ ലഭ്യമാണ്.
കാഷ്വല്‍ ലുക്കിന് റാപ്പ്റൌണ്ട്
ഇടക്കാലത്ത് കാമ്പസിലെ താരമായിരുന്ന നീളന്‍ പാവാടകള്‍ റാപ്പ്റൌണ്ട് സ്കെര്‍ത്ടിലൂടെ മടങ്ങിവന്നിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു നീളന്‍ പാവാട ഒരു വട്ടം ചുറ്റിനും ഞോറിഞ്ഞുടുക്കുന്ന പോലെയാണ്  ഇതിന്റെ ഡിസൈന്‍. രാജസ്ഥാനി മറ്റെരിയലില്‍ ലഭിക്കുന്ന റാപ്പ്റൌണ്ട് 275 രൂപ മുതല്‍ വിപണിയിലുണ്ട്. അല്‍പ്പം മങ്ങിയ ഷെയ്ഡസിലാണ് ലഭിക്കുന്ന റാപ്പ്റൌണ്ട് പാവടകള്‍ക്കൊപ്പം ഒരു കടുത്ത ഷോര്‍ട്ട് കുര്‍ത്തി ടോപ്പുംകൂടെ  ആയാല്‍ ഒരു സ്റ്റൈലന്‍ കാഷ്വല്‍ ലുക്ക്‌ കൈവരിക്കാം.
പഴഞ്ചന്‍ നിറങ്ങള്‍ക്ക് ബൈ ബൈ
വസ്ത്രങ്ങളുടെ നിറങ്ങളിലും ഇപ്പോള്‍ പുതുമകള്‍ തേടുകയാണ് യുവത്വം. നിറങ്ങള്‍ ഷെയ്ട്സിനു വഴിമാറി കഴിഞ്ഞു.
. പച്ച, മഞ്ഞ, ചുവപ്പ്,നീല തുടങ്ങിയ കണ്ടു മടുത്ത പഴയ നിറങ്ങളുടെ ഷെയ്ട്സാണ് ഇപ്പോഴത്തെ ട്രെന്‍ട്‌. കടുത്ത നിറങ്ങള്‍ക്കൊപ്പം ഇളം നിറങ്ങളുടെ എവര്‍ ഗ്രീന്‍ കോമ്പിനേഷനുകള്‍ ഇപ്പോഴും വിപണിയില്‍ നല്ല ഡിമാണ്ട് ആണ്.
എന്നാല്‍ ഇതൊന്നും അല്ലാതെ സ്വന്തമായി പരീക്ഷങ്ങള്‍ നടത്തി പുതിയ ട്രെണ്ടുകള്‍ ഉണ്ടാക്കുന്ന കൂട്ടരും ക്യാമ്പസില്‍ ചെറുതല്ല. പുതിയ ട്രെണ്ടുകള്‍ കൈവശമാക്കാന്‍ ശ്രമിക്കുന്ന യുവത്വത്തിന് വില ഒരു തടസമേ അല്ലെന്നു കടയുടമകള്‍ പറയുന്നു. മറ്റുള്ളവരില്‍ നിന്നും ഒരു വ്യത്യസ്തതയാണ് അവര്‍ക്ക് ആവശ്യം. ഫാഷന്‍ ന്റെ ഈ പരിധികള്‍ ഇല്ലാത്ത കുതിപ്പില്‍ തങ്ങള്‍ എന്തില്‍ കൂള്‍ ആയി കാണുന്നുവോ അതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മറുപടി ഫാഷന്‍ കമ്പക്കാരുടെ…