വിപണി കീഴടക്കി കുഞ്ഞന്‍ കമ്പ്യൂട്ടര്‍

single-img
20 January 2012
കമ്പ്യൂട്ടര്‍ ലോകത്തെ പുത്തന്‍ താരോദയമായ  ടാബ്ലെറ്റ് എന്ന കുഞ്ഞന്‍ കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണിനെയും ലാപ്ടോപ് കളെയും പിന്നിലാക്കി വിപണി കീഴടക്കുകയാണ്. എവിടെയെക്കും ഏതു സമയത്തും വളരെ സുഗമായി കൊണ്ട് നടക്കാവുന്നതും ലളിതമായി  കൈകാര്യം ചെയാനുമുള്ള സൌകര്യങ്ങളാണ് ഏഴു മുതല്‍ പത്തിഞ്ചു വരെ വലുപ്പം മാത്രമുള്ള ഈ കുഞ്ഞന്മാരെ പ്രീയങ്കരമാക്കുന്നത്. കമ്പ്യൂട്ടറിന്റെ എല്ലാ ഫങ്ഷന്സും ടച്ച്‌ സ്ക്രീനിലാണ് ഒരുക്കിയിരിക്കുനത്. പാട്ട് കേള്‍ക്കുക, സിനിമ കാണുക, ബ്രൌസ് ചെയുക തുടങ്ങിയ കമ്പ്യൂട്ടര്‍ സൌകര്യങ്ങള്‍ എല്ലാം കൈപ്പിടിയില്‍ ഒതുങ്ങുന്ന ടാബ്ലെറ്റില്‍ കൂള്‍ ആയി ചെയാന്‍ സാധിക്കുന്നു. സൌജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയിഡ് ഓപ്പറെറ്റിംഗ് സോഫ്റ്റ്‌വെയര്‍ ആണ് ടാബ്ലെട്ടുകളെ കൂടുതല്‍ പോപ്പുലര്‍ ആക്കിയത്. ആപ്പില്, ബ്ലാക്ക്‌ ബെറി, സാംസങ്, നോക്കിയ, ഡെല്‍ തുടങ്ങിയ പ്രമുഖ കമ്പ്യൂട്ടര്‍ മൊബൈല്‍ സേവനദാതാക്കളെല്ലാം ടാബ്ലെറ്റ് രംഗത്തുണ്ട് . ഫാസ്റ്റ് ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് സാധ്യമാക്കുന്ന ത്രിജി, വൈ ഫൈ, ബാറ്ററി ബാക്ക് അപ്പ്‌, യുഎസ്‌ബി പോര്‍ട്ട്‌ തുടങ്ങിയവയാണ് ടാബ്ലെട്ടിനായുള്ള പ്രാഥമിക അന്വേഷണങ്ങള്‍.  വിപണിയിലെ ചില ടാബ്ലെട്ടുകള്‍
സാംസങ് ഗാലക്സി  ടാബ് പി 1010 
ഏഴു ഇഞ്ച് ടച്ച്‌ സ്ക്രീനും 16 ജിബി മെമ്മറിയുമുളള ആന്‍ഡ്രോയിഡ് 2 .2 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ സാംസങ് മോഡലിനു 1 ജിഗാ ഹെര്‍ട്സ് കോര്‍ടെക്സ്  എ 8 പ്രൊസസറാണ് ഉള്ളത്. റസല്യുഷന് 600 x 1024 . ഭാരം  380 ഗ്രാം.
15 മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്പ്‌ കമ്പനി അവകാശപെടുന്ന ടാബ് പി 1010 നു വൈ ഫൈ സൗകര്യം മാത്രമേ ഉള്ളു എന്നത് ഒരു പോരായ്മയാണ്. 1 .5 എംപി ഫ്രെണ്ട്‌ ക്യാമറ,  3 .15 എംപി ബാക്ക് ക്യാമറ,  യുഎസ്‌ബി പോര്‍ട്ട്‌, ബ്ലൂ ടൂത്ത് സൌകര്യങ്ങളുമുണ്ട്. മെമ്മറി 32 ജിബി വരെ കൂട്ടാം.
വിപണി വില: Rs  26000 മുതല്‍
 ആപ്പില് ഐ പാഡ്   2 64 ജിബി ത്രിജി വൈ ഫൈ
ത്രിജിയും വൈഫൈയും ഉള്ള ഈ സുന്ദരന്‍ ടാബ്ലെറ്റ് 16 ജിബി, 32 ജിബി, 64 ജിബി തുടങ്ങിയ മൂന്നു രൂപത്തില്‍ വിപണിയില്‍ ലഭ്യമാണ്. 9 .7 ഇഞ്ച് ടച്ച്‌ സ്ക്രീനും ലെഡ് ബാക്ക് ലിറ്റ് ഡിസ്പപ്ലേയുമുള്ള ആപ്പില് ഐപാഡ്നു 1  ജിഗാ ഹെര്‍ട്സ് ഡുവല്‍ ആപ്പില്എ  5 പ്രൊസസറാണ് ഉള്ളത്.768 x 1024 .  10  മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്പ്‌ .5  x  സൂം ക്യാമറ. ബ്ലൂ ടൂത്ത്, എച്ഡി വീഡിയോ പ്ലയെര്‍, റെക്കോര്‍ഡിംഗ്. ആപ്പില് ഐ പാഡ് 2 ഐഒഎസ്‌  4 ആണ് പ്രവര്‍ത്തിക്കുന്നത്.
വിപണി വില: ആപ്പില് ഐ പാഡ് 2 16 ജിബി : Rs 29500
ബ്ലാക്ക്‌ ബെറി പ്ലേ ബുക്ക്‌ 64 ജിബി വൈ ഫൈ
 1 ജിഗാ ഹെര്‍ട്സ് കോര്‍ടെക്സ്  എ 9 ല് പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ ബെറി പ്ലേ ബുക്ക്‌ ഏഴു ഇഞ്ച് സ്ക്രീനും 1024  x  600 റസല്യുഷനുമാണ് ഉള്ളത്. ബ്ലാക്ക്‌ ബെറി യും നേരിടുന്ന പോരായ്മ ഇതിന്റെ ത്രിജി   അസൌകര്യമാണ്. വൈ ഫൈ,ബ്ലൂ ടൂത്ത്,   യുഎസ്‌ബി പോര്‍ട്ട്‌ സൗകര്യം ലഭ്യമാണ്. പത്തു മണിക്കൂറാണ്   ഇതിന്റെ ബാറ്ററി ബാക്ക് അപ്പ്‌. 3 എംപി ഫ്രെണ്ട്‌ ക്യാമറ, 5 എംപി ബാക്ക് ക്യാമറ. 16 ജിബിയാണ് മെമ്മറി.
വിപണി വില: Rs 26500
ഡെല്‍ സ്ട്രീക് 5
അഞ്ചു ഇഞ്ച് ടച്ച്‌ സ്ക്രീനും   2 ജിബി മെമ്മറിയുമുളള ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ  മോഡലിനു ക്വല്‍കോംസ്‌ സ്നാപ് ഡ്രാഗണ്‍ 8250 മൊബൈല്‍ പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. ത്രിജി, വൈ ഫൈ,ബ്ലൂ ടൂത്ത്,   യുഎസ്‌ബി പോര്‍ട്ട്‌ സൗകര്യം ലഭ്യമാണ്. ഡുവല്‍ ലെഡ് , ഓട്ടോ ഫോക്കസ്   സൌകര്യത്തോടു കൂടി 5 എംപി ക്യാമറ.
വിപണി വില: Rs 24,053 മുതല്‍